വെള്ളയാംകുടിയിൽ ഒറ്റയാൾ സമരം.
വെള്ളയാംകുടിയിൽ ഒറ്റയാൾ സമരം.

ഇടുക്കി:കട്ടപ്പന വെള്ളയാംകുടി പോസ്റ്റ് ഓഫീസ് ജീവനക്കാരിയുടെ അനാസ്ഥമൂലം തനിക്ക് ലഭിക്കേണ്ടിയിരുന്ന സർക്കാർ ജോലി നഷ്ടമായി എന്ന് ആരോപിച്ചാണ് ഒറ്റയാൾ സമരം . പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ലിമക്ക് എതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. വട്ടക്കാട്ട് ലിന്റോ തോമസാണ് വെള്ളയാംകുടി പോസ്റ്റ് ഓഫീസിന് മുമ്പിൽ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരാഹാര സമരം നടക്കുന്നത്. ലിന്റോയുടെ അദ്ധ്യാപക നിയമന ഉത്തരവ് മാർച്ച് 18 ന് വെള്ളയാംകുടിപോസ്റ്റ് ഓഫീസിലെത്തിയിരുന്നു. എന്നാൽ പത്ത് ദിവസങ്ങൾക്ക് ശേഷമാണ് ലിന്റോയ്ക്ക് കത്ത് ലഭിച്ചത്. ജോലിക്ക് ഹാജരാകേണ്ടസമയം കഴിഞ്ഞതുകൊണ്ട് ഭിന്നശേഷിക്കാരനായ ലിന്റോക്ക് ജോലി നഷ്ടമായി.
ഇതു സംബന്ധിച്ച് പോസ്റ്റൽ ഡിപ്പാർട്ട് മെന്റ്, കളക്ടർ എന്നിവിടങ്ങളിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാൻ തയ്യാറാകാത്തതോടെയാണ് നിരാഹാര സമരവുമായി പോസ്റ്റ് ഓഫീസിന് മുമ്പിൽ എത്തിയത്. സമാനമായ രീതിയിൽ കത്തുകൾ കിട്ടാൻ താമസിച്ചിരുന്നതായും ഷിന്റോ ആരോപിക്കുന്നു. പോസ്റ്റൽ ജീവനക്കാരുടെ അംഗീകരിക്കാൻ പറ്റാത്ത നിസ്സംഗതയാണ് ഒരു ചെറുപ്പക്കാരന്റെ ജീവിതം വഴിമുട്ടിച്ചിരിക്കുന്നത്. നീതി ലഭിക്കും വരെ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് ലിന്റോയുടെ തീരുമാനം.ചൊവ്വാഴ്ച രാവിലെ ഒൻപതരക്ക് ആരംഭിച്ച സമരം കട്ടപ്പന പൊലീസിന്റെ ഇടപെടലിനെ തുടർന്ന് താൽകാലികമായി അവസാനിപ്പിച്ചു.
What's Your Reaction?






