ഡീന്‍ കുര്യാക്കോസിന്റെ പീരുമേട് നിയോജകമണ്ഡലം പൊതുപരിപാടികള്‍ക്ക് സമാപനം
ഡീന്‍ കുര്യാക്കോസിന്റെ പീരുമേട് നിയോജകമണ്ഡലം പൊതുപരിപാടികള്‍ക്ക് സമാപനം

ഇടുക്കി: യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്റെ പീരുമേട് നിയോജക മണ്ഡല പൊതു പ്രചരണ പരിപാടികള്‍ക്ക് സമാപനമായി. ഞായറാഴ്ച രാവിലെ കുമളി ചോറ്റുപാറയില്‍ നിന്നാരംഭിച്ച പരിപാടി കെപിസിസി ജനറല്‍ സെക്രട്ടറി ജോസി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഒന്നാംമൈല്‍, കുമളി ടൗണ്‍, മുരിക്കടി, വെള്ളാരംകുന്ന്, ചെങ്കര എന്നിവിടങ്ങളിലെ പര്യടനം പൂര്‍ത്തീയാക്കി. തുടര്‍ന്ന് മൂങ്കലാര്‍ നാലുകണ്ടം, പശുമല എന്നിവിടങ്ങളിലെ പരിപാടികള്‍ക്ക് ശേഷം വണ്ടിപ്പെരിയാര്‍ ടൗണില്‍ മഹിളാ കോണ്‍ഗ്രസ് പീരുമേട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വനിതാ പ്രവര്‍ത്തകരെ അണിനിരത്തി റോഡ് ഷോ സംഘടിപ്പിച്ചു. തുടര്‍ന്ന് നടന്ന പൊതുപരിപാടിയില്‍ യുഡിഎഫ് നേതാക്കളായ ആന്റണി ആലഞ്ചേരി, ഇബ്രാഹിംകുട്ടി കല്ലാര്‍, സിറിയക് തോമസ,് റോബിന്‍ കാരക്കാട്ട,് ഷാജി പൈനാടത്ത,് കെ ജി രാജന്‍, പി എ അബ്ദുള്‍ റഷീദ,് ടി എച്ച് അബ്ദുള്‍ സമദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തിരഞ്ഞെടുപ്പിനു ശേഷം അടുത്ത ഒരു യോഗം വണ്ടിപ്പെരിയാറില്‍ നടക്കുമ്പോള്‍ പീരുമേട് നിയോജക മണ്ഡലത്തിന്റെ വികസന പദ്ധതിയായ നാലുവരി ദേശീയ പാതയുടെ കല്ലുകള്‍ സ്ഥാപിച്ചിട്ടായിരിക്കും താന്‍ ജനങ്ങളോട് സംസാരിക്കുന്നതെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
തുടര്‍ന്ന് നെല്ലിമല, വാളാര്‍ഡി എസ്റ്റേറ്റ്,വള്ളക്കടവ്, അരണക്കല്‍, ഗ്രാമ്പി , കല്ലാര്‍, പാമ്പനാര്‍, കരടിക്കുഴി, പുതലയം കൊടുവ, എല്‍ എം എസ് എന്നിവിടങ്ങളിലെ പ്രചരണം പൂര്‍ത്തിയാക്കി പീരുമേട് വുഡ്‌ലാന്‍സില്‍ പരിപാടികള്‍ക്ക് സമാപനമായി.
What's Your Reaction?






