കെ. ആര്‍ സുകുമാരന്‍ നായര്‍ അനുസ്മരണം
കെ. ആര്‍ സുകുമാരന്‍ നായര്‍ അനുസ്മരണം

ഇടുക്കി: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് കെ ആര്‍ സുകുമാരന്‍ നായരുടെ നാലാം ചരമവാര്‍ഷികദിനം കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി തൂക്കുപാലത്ത് വിവിധ പരിപാടികളോടെ ആചരിച്ചു. തൂക്കുപാലം എസ്എന്‍ ഓഡിറ്റോറിയത്തില്‍ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണ സമ്മേളനം കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അശോകന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി.എസ് യശോധരന്‍ അധ്യക്ഷനായി. എ.ഐ.സി.സി. അംഗം ഇ.എം. ആഗസ്തി, ഹൈറേഞ്ച് എന്‍.എസ്.എസ്. യൂണിയന്‍ ചെയര്‍മാന്‍ കെ.എസ് അനില്‍കുമാര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കേരള ക്രിക്കറ്റ് ടീമില്‍ ഇടം നേടിയ എല്‍ന മരിയ ജോണ്‍സന്‍, ചെസ് ചാമ്പ്യന്‍ നന്ദന .പി.നായര്‍ എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, ഇബ്രാഹിംകുട്ടി കല്ലാര്‍, അഡ്വ. എം.എന്‍ ഗോപി, അഡ്വ. സേനാപതി വേണു, ബെന്നി തുണ്ടത്തില്‍, തോമസ് മൈക്കിള്‍, കെ.ഡി. ജോസ്, പി.ടി. അജയന്‍ നായര്‍, ജോയി കുന്നുവിള, എം. എസ് മഹേശ്വരന്‍, രാജേഷ് ജോസഫ്, കെ.കെ. കുഞ്ഞുമോന്‍, ഷാജി വട്ടോത്ത്, പി.ആര്‍. അയ്യപ്പന്‍, ഇ.കെ. ഇബ്രാഹിം, കെ.ആര്‍ ഉണ്ണികൃഷ്ണന്‍ നായര്‍, സിന്ധു സുകുമാരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






