അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് കേരള കട്ടപ്പന യൂണിറ്റ് വാര്‍ഷിക പൊതുയോഗം നടത്തി
അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് കേരള കട്ടപ്പന യൂണിറ്റ് വാര്‍ഷിക പൊതുയോഗം നടത്തി

ഇടുക്കി: അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് കേരള കട്ടപ്പന യൂണിറ്റിന്റെ 37-ാമത് വാര്‍ഷിക പൊതുയോഗം നടത്തി. കട്ടപ്പന സിഎസ്‌ഐ ഗാര്‍ഡനില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വി എസ് മീരാണ്ണന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റിന് കീഴിലെ അംഗങ്ങളുടെ പ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും അപകടഘട്ടങ്ങളിലും കരുത്തോടെ നിലകൊള്ളുന്ന സംഘടനയാണിത്. ചടങ്ങില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും വിവിധ മേഖലകളില്‍ മികവുതെളിയിച്ചവരെ അനുമോദിക്കുകയും ചെയ്തു. കട്ടപ്പന ട്രാഫിക് എസ് ഐ വിനോദ് ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. സംഘടന ഇന്നലെ ഇന്ന് എന്ന വിഷയത്തില്‍ ജില്ലാ പ്രസിഡന്റ് വിനോദ് പുഷ്പാംഗദന്‍ ക്ലാസ് നയിച്ചു. യൂണിറ്റ് പ്രസിഡന്റ് ഷാജി തോമസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി നിസാര്‍ എം കാസിം ജില്ലാ പ്രവര്‍ത്തന അവലോകനം നിര്‍വഹിച്ചു. ജോയിന്റ് സെക്രട്ടറി സന്തോഷ് കുമാര്‍ വര്‍ക്ക്‌ഷോപ്പ് മേഖല നേരിടുന്ന പ്രതിസന്ധികളുടെ അവലോകനം എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. സോജന്‍ അഗസ്റ്റിന്‍, സുമേഷ് എസ് പിള്ള, ജോസ് എ ജെ, സോജന്‍ അഗസ്റ്റിന്‍, അരുണ്‍ എം മോഹനന്‍, സുജിത്ത് വിശ്വനാഥന്‍, സിജോ എവറസ്റ്റ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






