അമ്പലക്കവല നാഷണല്‍ ലൈബ്രറി വാര്‍ഷികം ആഘോഷിച്ചു
അമ്പലക്കവല നാഷണല്‍ ലൈബ്രറി വാര്‍ഷികം ആഘോഷിച്ചു

ഇടുക്കി: കട്ടപ്പന അമ്പലക്കവല നാഷണല്‍ ലൈബ്രറിയുടെ 43-ാമത് വാര്‍ഷികം ആഘോഷിച്ചു. കട്ടപ്പന സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. 1982 ഏപ്രില്‍ 11നാണ് ലൈബ്രററി പ്രവര്‍ത്തനമാരംഭിച്ചത്. ലൈബ്രറി പ്രസിഡന്റ് പി സി ഫിലിപ്പ് അധ്യക്ഷനായി. ഇടുക്കി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സിബി പാറപ്പായി മുഖ്യപ്രഭാഷണം നടത്തി.കട്ടപ്പന പബ്ലിക് ലൈബ്രറി പ്രസിഡന്റ് ജോയി ആനിത്തോട്ടം, നഗരസഭ കൗണ്‍സിലര്‍മാരായ സോണിയ ജെയ്ബി, പി ജെ ജോണ്‍, ലൈബ്രറി സെക്രട്ടറി ടി ബി ശശി, കലാസാഹിത്യവേദി പ്രസിഡന്റ് തോമസ് ജോസഫ്, ലീലാമ്മ ജോസഫ്, സംഗീത് സാബു, പി ഡി തോമസ്, ശില്‍പ ജയേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






