ഇടുക്കി: എസ്എന്‍ഡിപി യോഗം കീരിത്തോട് ശാഖ വാര്‍ഷികപൊതുയോഗവും ടി.അര്‍.അനു സ്മാരക മന്ദിരോദ്ഘാടനവും നടന്നു. ഡീന്‍ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. പുതുതലമുറയ്ക്ക് നല്ല സന്ദേശങ്ങള്‍ നല്‍കി ജാതി മത ഭേദമെന്യേ കീരിത്തോട് നിവാസികളെ ചേര്‍ത്തുപിടിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ടി ആര്‍ അനു നാടിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ശാഖ സെക്രട്ടറി സന്തോഷ് കടമാനത്ത് അധ്യക്ഷനായി. ഇടുക്കി യൂണിയന്‍ പ്രസിഡന്റ് പി രാജന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചാത്തംഗം സാന്ദ്രമോള്‍ ജിന്നി, പഞ്ചായത്തംഗം മാത്യു തായങ്കരി, യൂണിയന്‍ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്, ജ്യോതിഷ് കുടിക്കയത്ത്, കഞ്ഞിക്കുഴി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ലിസി ജോസ്, നിധിന്‍ പുഷ്പരാജ്, സോയിമോന്‍ സണ്ണി, ടിന്‍സി ജെയ്‌മോന്‍, എം.സി. ബിജു, സജി വട്ടമല, രമ്യ അനിഷ് എന്നിവര്‍ സംസാരിച്ചു. യൂത്ത്മുവ്‌മെന്റ് പ്രസിഡന്റായി തെരഞ്ഞെടുത്ത വിഷ്ണു സന്തോഷിനെ ചടങ്ങില്‍ അനുമോദിച്ചു.