തൊവരയാർ ആഞ്ഞിലിപ്പാലത്തെ നഗരസഭയുടെ സ്ഥലം ശുചീകരിച്ചു
തൊവരയാർ ആഞ്ഞിലിപ്പാലത്തെ നഗരസഭയുടെ സ്ഥലം ശുചീകരിച്ചു

ഇടുക്കി: കട്ടപ്പന നഗരസഭ 27-ാം വാര്‍ഡ് തോവരയാര്‍ ആഞ്ഞിലിപ്പാലത്തെ നഗരസഭയുടെ സ്ഥലം ശുചീകരിച്ചു. തൊഴിലുറപ്പ് തൊഴിലാളികളാണ് ശുചീകരണം നടത്തിയത്. സ്ഥലത്ത് അങ്കണവാടിയും സാംസ്‌കാരികനിലയവും നിര്‍മിക്കാനാണ് നഗരസഭയുടെ തീരുമാനം. കാടുപടലങ്ങള്‍ പിടിച്ചുകിടന്നതിനാല്‍ ഇഴജന്തുക്കളുടെ സാന്നിധ്യമടക്കം ഇവിടെ ഉണ്ടായിരുന്നു. സ്ഥലത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാകുകയും ചെയ്തിരുന്നു. നഗരസഭയ്ക്ക് അനുകൂലമായി കോടതി വിധി വന്നതോടെയാണ് വികസന പദ്ധതികള്‍ക്കായിയുള്ള നടപടികള്‍ ആരംഭിച്ചത്. വാര്‍ഡ് കൗണ്‍സിലര്‍ ലീലാമ്മ ബേബി നേതൃത്വം നല്‍കി.
What's Your Reaction?






