പൊരിവെയിലിലും പൂക്കളും പൂച്ചെടികളുമായി ഉദ്യാനമൊരുക്കി കട്ടപ്പന നഗരസഭ
പൊരിവെയിലിലും പൂക്കളും പൂച്ചെടികളുമായി ഉദ്യാനമൊരുക്കി കട്ടപ്പന നഗരസഭ

ഇടുക്കി: കടുത്ത വേനലില്‍ നഗരം ചുട്ടുപ്പൊള്ളുമ്പോള്‍ പൂക്കളും ഹരിതാഭവുമായി നഗരഹൃദയത്തില്‍ നില്‍ക്കുന്ന ഇത്തരമൊരു ഉദ്യാനം മനസിനെ തണുപ്പിക്കുന്ന ഒരു കാഴ്ചയാണ്. ഉദ്യാന പരിപാലന പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ നീളന്‍ വരാന്തയില്‍ 30 ഓളം പുതിയ ചെടി ചട്ടികളാണ് സ്ഥാപിച്ചിരിക്കുന്നത്. പല നിറത്തില്‍ പൂക്കള്‍ വിരിച്ച് നില്‍ക്കുന്ന കടലാസ് റോസ ചെടി ചട്ടികള്‍ നഗരസഭയിലെത്തുന്നവര്‍ക്ക് മനോഹര കാഴ്ചയാണ് സമ്മാനിക്കുന്നത്.
ഉദ്യാന പരിപാലന പദ്ധതിയുടെ ഭാഗമായി 50,000 രൂപയുടെ നവീകരണമാണ് ഇപ്പോള്‍ നടത്തുക. ഇതില്‍ 29,000 രൂപ ചിലവഴിച്ചാണ് ഇപ്പോള്‍ പൂക്കളോട് കൂടിയ ചെടി ചട്ടികള്‍ വരാന്തയില്‍ സ്ഥാപിച്ചത്. കാലാവസ്ഥ അനുകൂലമാകുന്നതനുസരിച്ച് മറ്റു നവീകരണ പ്രവര്‍ത്തനങ്ങള്‍ കൂടി നടപ്പാക്കുമെന്ന് നഗരസഭാ ക്ലീന്‍സിറ്റി മാനേജര്‍ ജിന്‍സ് സിറിയക് പറഞ്ഞു. തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിലവിലുള്ള പൂന്തോട്ടത്തിലെ ചെറുവൃക്ഷങ്ങള്‍ വെട്ടി ഒതുക്കുന്നതടക്കമുള്ള ജോലികള്‍ പൂര്‍ത്തിയാക്കും. മഴയുടെ ലഭ്യതക്കനുസരിച്ചായിരിക്കും ഇത്തരം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുക.
What's Your Reaction?






