കാലം ചെയ്ത മാർപ്പാപ്പയുടെ കൈവെപ്പ് വാങ്ങിയ കൊച്ചുമിടുക്കൻ കട്ടപ്പനയിലും
കാലം ചെയ്ത മാർപ്പാപ്പയുടെ കൈവെപ്പ് വാങ്ങിയ കൊച്ചു മിടുക്കൻ കട്ടപ്പനയിലും

ഇടുക്കി: കാലംചെയ്ത നല്ലിടയന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ നേരില്‍ക്കാണാനും അനുഗ്രഹം വാങ്ങാനുമുള്ള മഹാഭാഗ്യം ലഭിച്ച കൊച്ചുമിടുക്കനാണ് കട്ടപ്പന വാഴവര പീടിയേക്കല്‍ വൈശാഖ്-ടിനു ദമ്പതികളുടെ മകന്‍ എസ്താനിയോ വി എയ്ഡന്‍(5). 2022 നവംബര്‍ 5ന് മാര്‍പ്പാപ്പയുടെ ബഹ്‌റിന്‍ സന്ദര്‍ശനത്തിനിടെയാണ് എസ്താനിയോയ്ക്ക് അപൂര്‍വ സൗഭാഗ്യം ലഭിച്ചത്. കുട്ടികള്‍ക്ക് സ്ഥലത്തേയ്ക്ക് പ്രവേശനമില്ലെന്നായിരുന്നു ആദ്യം അറിയിപ്പ് ഉണ്ടായിരുന്നത്. എന്നാല്‍, സന്ദര്‍ശനത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് രക്ഷിതാക്കള്‍ക്കൊപ്പം കുട്ടികളെയും കൊണ്ടുവരാമെന്ന് സന്ദേശം ലഭിച്ചു. ഇതോടെ മാതാപിതാക്കള്‍ക്കൊപ്പം എത്തിയ എസ്താനിയോയെ മാര്‍പ്പാപ്പ തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു.വൈശാഖ് ബെഹ്‌റിനിലെ ഐടി കമ്പനിയിലെ മാനേജരും ടിനു നഴ്‌സുമാണ്. ആറുവര്‍ഷമായി ഇരുവരും ഇവിടെ ജോലി ചെയ്യുന്നു. നിലവില്‍ വാഴവര സെന്റ് മേരീസ് ഹൈസ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് എസ്താനിയോ. വൈശാഖിന്റെ അമ്മ ലിസി ഇതേ സ്‌കൂളിലെ യുപി വിഭാഗത്തിലെ പ്രിന്‍സിപ്പലാണ്. കൊച്ചുമകന് ലഭിച്ച അപൂര്‍വ സൗഭാഗ്യം നന്ദിയോടെ സ്മരിക്കുകയാണ് വൈശാഖിന്റെ മാതാപിതാക്കളായ ഷാജിയും ലിസിയും. എമീറയാണ് എസ്താനിയോയുടെ ഇളയസഹോദരി.
What's Your Reaction?






