എസ്എന്‍ഡിപി യോഗം ആലടി ശാഖ ചതയദിന ഘോഷയാത്രയും സാംസ്‌കാരിക സമ്മേളനവും
എസ്എന്‍ഡിപി യോഗം ആലടി ശാഖ ചതയദിന ഘോഷയാത്രയും സാംസ്‌കാരിക സമ്മേളനവും

ഇടുക്കി: ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം ആലടി ശാഖയുടെ നേതൃത്വത്തില്‍ ചതയദിന ഘോഷയാത്രയും സാംസ്‌കാരിക സമ്മേളനവും സംഘടിപ്പിച്ചു. ശാഖായോഗം വൈസ് പ്രസിഡന്റ് സി ജി ബിജു ചെമ്പന്‍കുളം പരിപാടി ഉദ്ഘാടനം ചെയ്തു. മാട്ടുക്കട്ട ഹരിതീര്‍ത്ഥപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും തോണിത്തടി ക്ഷേത്രത്തിലേക്ക് ഘോഷയാത്ര സംഘടിപ്പിച്ചു. വയോജനങ്ങള്‍ക്കായുള്ള ധനസഹായവും സ്‌കോളര്‍ഷിപ്പും അഡ്വ. ജനീഷ് കെ ചെമ്പകുളവും, പി കെ രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് അനീഷ് ബാബു, ശാഖായോഗം സെക്രട്ടറി വി ബി വിനോദ്, ക്ഷേത്രം ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിശേഷാല്‍ പൂജകളും ഗുരുദേവ കൃതികളുടെ പാരായണവും അന്നദാനവും നടന്നു.
What's Your Reaction?






