കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ് ശ്രീധരന് സ്വീകരണം നല്‍കി
കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ് ശ്രീധരന് സ്വീകരണം നല്‍കി

ഇടുക്കി: കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പ്രദീപ് ശ്രീധരന് സ്വീകരണം നല്‍കി. എം.എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. 1965 മുതല്‍ ഇലക്ട്രിസിറ്റി രംഗത്തെ തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങളില്‍ നേതൃത്വപരമായ പങ്കുവഹിക്കുന്ന സംഘടനയാണ് കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍. സിപിഐഎം ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. സിഐടിയു ജില്ലാ സെക്രട്ടറി കെ.എസ് മോഹനന്‍ ഉപഹാര സമര്‍പ്പണം നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി സുബീഷ് പി.എസ്, കെജിഒഎ ജില്ലാ സെക്രട്ടറി അബ്ദുള്‍ സമദ്, എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റ് മഹേഷ് സി.എസ്, ടി.സി. രാജശേഖരന്‍ നായര്‍, മോഹന്‍ വാഴൂര്‍, സുരേഷ് പിഎസ്, ഇകെ ചന്ദ്രന്‍ , ആതിര പി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






