വണ്ടിപ്പെരിയാറില്‍ വീടിന്റെ ഷെഡ്ഡിന് തീപിടിച്ച് 3 വാഹനങ്ങള്‍ കത്തിനശിച്ചു: അപകടകാരണം വാഹനത്തിലെ ഷോര്‍ട്ട് സര്‍ക്യൂട്ട്: പാചക വാതക സിലണ്ടറും പൊട്ടിത്തെറിച്ചു
വണ്ടിപ്പെരിയാറില്‍ വീടിന്റെ ഷെഡ്ഡിന് തീപിടിച്ച് 3 വാഹനങ്ങള്‍ കത്തിനശിച്ചു: അപകടകാരണം വാഹനത്തിലെ ഷോര്‍ട്ട് സര്‍ക്യൂട്ട്: പാചക വാതക സിലണ്ടറും പൊട്ടിത്തെറിച്ചു

ഇടുക്കി: വണ്ടിപ്പെരിയാര്‍ തേങ്ങാക്കലില്‍ വീടിന്റെ ഷെഡ്ഡിന് തീപിടിച്ച് വന്‍ നാശനഷ്ടം. വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൊലേറോയും 2 സ്‌കൂട്ടറുകളും കത്തിനശിച്ചു. ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന പാചക വാതക സിലണ്ടറും പൊട്ടിത്തെറിച്ചു. വീടിനും ഭാഗികമായി കേടുപാട് സംഭവിച്ചു. അപകടസമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. തിങ്കളാഴ്ച രാവിലെ 11.30ഓടെ ചിന്നക്കാനം പുതുവലില്‍ ചിത്രാഭവന്‍ ചിന്നദുരൈയുടെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. ഷെഡ്ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൊലേറോയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായി തീപിടിക്കുകയായിരുന്നു. 3 വാഹനങ്ങള്‍ കത്തിനശിച്ചു. പുകയുയരുന്നതുകണ്ട് നാട്ടുകാര്‍ പീരുമേട് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. ഉടന്‍ നാട്ടുകാരും രക്ഷാപ്രവര്‍ത്തനം തുടങ്ങി. അഗ്നിരക്ഷാസേന എത്തി പൂര്‍ണമായി തീയണച്ചു. ചിന്നദുരൈയും ഭാര്യ ചിത്രയും കുടുംബാംഗങ്ങളും തമിഴ്‌നാട്ടിലെ സ്വദേശത്തായിരുന്നു. അഗ്നിബാധയെ തുടര്‍ന്ന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.
What's Your Reaction?






