രാജകുമാരിയില്‍ വീട്ടമ്മയെ ആക്രമിച്ച് മാല മോഷ്ടിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി
രാജകുമാരിയില്‍ വീട്ടമ്മയെ ആക്രമിച്ച് മാല മോഷ്ടിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി

ഇടുക്കി: രാജകുമാരി മുരിക്കുംതൊട്ടിയില്‍ വീട്ടമ്മയെ ആക്രമിച്ച് മാല മോഷ്ടിച്ച തമിഴ്‌നാട് സ്വദേശിയ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. തേനി മീനാക്ഷിപുരം സ്വദേശി വസന്തകുമാറാണ് പിടിയിലായത്. മുരിക്കുംതൊട്ടി പാണനാല്‍ രാജന്റെ വീട്ടില്‍ എത്തിയ ഇയാള്‍ വീടിന്റെ ചായിപ്പില്‍ ഒളിച്ചുനിന്ന് വീട്ടമ്മയായ മേരികുട്ടിയെ ആക്രമിയ്ക്കുകയായിരുന്നു. തുടര്‍ന്ന് സ്വര്‍ണ്ണ മാല അപഹരിച്ച് ഓട്ടോറിക്ഷയില്‍ കയറി പൂപ്പാറ ഭാഗത്തേയ്ക്ക് പോയ പ്രതിയെ നാട്ടുകാര്‍ വാഹനം തടഞ്ഞ് പിടികൂടുകയായിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റ മേരിക്കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാര്‍ ശാന്തന്‍പാറ പൊലീസില്‍ ഏല്‍പിച്ച പ്രതിയെ പിന്നീട് രാജാക്കാട് പൊലീസിന് കൈമാറി
What's Your Reaction?






