വണ്ടിപ്പെരിയാര്‍ നെല്ലിമലയില്‍ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്
വണ്ടിപ്പെരിയാര്‍ നെല്ലിമലയില്‍ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

ഇടുക്കി: വണ്ടിപ്പെരിയാര്‍ നെല്ലിമലയ്ക്ക് സമീപം ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്. പശുമല സ്വദേശികളായ കുമാര്‍, പ്രവീണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകിട്ടാണ് അപകടം. പശുമലയിലേക്ക് പോയ സ്‌കൂട്ടറും കുമളിയിലേക്ക് വന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയിലെത്തിച്ച് ചികിത്സ നല്‍കിയശേഷം കുമളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ കുമാറിനെ അവിടുന്ന് തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വണ്ടിപ്പെരിയാര്‍ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
What's Your Reaction?






