ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ചെറുതോണിയില്‍ മാര്‍ച്ചും ധര്‍ണയും നടത്തി
ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ചെറുതോണിയില്‍ മാര്‍ച്ചും ധര്‍ണയും നടത്തി

ഇടുക്കി: കേരള സ്റ്റേറ്റ് ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (ഐന്‍ടിയുസി) ചെറുതോണി ക്ഷേമബോര്‍ഡ് സബ് കമ്മിറ്റി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ പി ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ചുമട്ടുതൊഴിലാളി ക്ഷേമനിധി നിയമം പരിഷ്‌ക്കരിക്കുക, സ്‌കാറ്റേഡ് വിഭാഗം ക്ഷേമനിധിയില്‍ അംഗങ്ങളെ ചേര്‍ക്കുക, അംഗങ്ങള്‍ക്ക് ഇഎസ്‌ഐ ബാധകമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തിയത്. ചെറുതോണി പമ്പ് ജങ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് ടൗണ്‍ചുറ്റി ക്ഷേമബോര്‍ഡ് സബ് കമ്മിറ്റി ഓഫീസിനുമുന്നില്‍ സമാപിച്ചു. ഐന്‍ടിയുസി ജില്ലാ വൈസ് പ്രസിഡന്റ് പി ഡി ജോസഫ് അധ്യക്ഷനായി. ഡിസിസി സെക്രട്ടറി എം ഡി അര്‍ജുനന്‍ മുഖ്യപ്രഭാഷണം നടത്തി. ഐന്‍ടിയുസി ജില്ലാ സെക്രട്ടറിമാരായ കെ എം ജലാലുദീന്‍, ഇബ്രാഹിം കാരിക്കുളം, സി പി സലിം, തങ്കച്ചന്‍ കാരയ്ക്ക വയലില്‍, തോമസ് അരയത്തിനാല്‍, മനാഫ് മരയ്ക്കാര്‍, ജോഷി പിറ്റര്‍, ടോമി നെല്ലിപള്ളി, ജീന്‍സ് കെ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






