ശാന്തന്‍പാറ പഞ്ചായത്ത് വികസന സദസ് 17ന്
ശാന്തന്‍പാറ പഞ്ചായത്ത് വികസന സദസ് 17ന്

ഇടുക്കി: ശാന്തന്‍പാറ പഞ്ചായത്ത് വികസന സദസ് 17ന് ശാന്തന്‍പാറ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കും. എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സര്‍ക്കാരും ത്രിതല പഞ്ചായത്തുകളും കഴിഞ്ഞ 5 വര്‍ഷം നടപ്പിലാക്കിയ വികസന പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും പുതിയ പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനുമാണ് വികസന സദസ് നടത്തുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ലിജു വര്‍ഗീസ് അധ്യക്ഷനാകും. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് സെക്രട്ടറി ഡി തുളസിധരന്‍ നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ്, ജനപ്രതിനിധികളായ വി എന്‍ മോഹനന്‍, എന്‍ ആര്‍ ജയന്‍, പി ടി മുരുകന്‍, വിവിധ രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.
What's Your Reaction?






