അടിമാലിയില്‍ പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന് ആവശ്യം
അടിമാലിയില്‍ പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന് ആവശ്യം

ഇടുക്കി: അടിമാലി ടൗണില്‍ നിന്നും അപ്‌സരാകുന്ന് വഴി കുരങ്ങാട്ടി മേഖലയിലേക്ക് പോകുന്ന റോഡില്‍ പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന് ആവശ്യം. മദ്യപന്‍മാരുടെയും സാമൂഹ്യവിരുദ്ധരുടെയും സാന്നിധ്യം റോഡില്‍ വര്‍ധിച്ചതോടെ സന്ധ്യയായാല്‍ സ്ത്രീകളും കുട്ടികള്‍ക്കും യാത്രചെയ്യാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. നിരവധിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കാല്‍നടയായി സഞ്ചരിക്കുന്ന വഴികൂടിയാണിത്. വിനോദ സഞ്ചാരികളും ഇതുവഴി എത്താറുണ്ട്. നേരമിരുളുന്നതോടെ വെളിച്ചമില്ലാത്ത ചിലയിടങ്ങളില്‍ പരസ്യമദ്യപാനം നടക്കുന്നുവെന്നും ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിലാണ് പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന ആവശ്യം ഉയരുന്നത്.
What's Your Reaction?






