മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വക്കണം: കെപിസിസി സെക്രട്ടറി തോമസ് രാജന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വക്കണം: കെപിസിസി സെക്രട്ടറി തോമസ് രാജന്‍

ഇടുക്കി: വയനാട് പുനരധിവാസ നിധിയില്‍ അഴിമതി കാട്ടിയ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വയ്ക്കണമെന്ന് കെപിസിസി സെക്രട്ടറി തോമസ് രാജന്‍. കട്ടപ്പനയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാട് ദുരന്തത്തിന്റെ പേരില്‍ പാവങ്ങളെ കൊള്ളയടിക്കുന്ന പിണറായി വിജയന്‍ കേരളത്തിന് അപമാനമാണന്ന് തോമസ് രാജന്‍ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സിജു ചക്കും മൂട്ടില്‍ അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥന ജനറല്‍ സെക്രട്ടറി ജോസ് മുത്തനാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






