പിഡിഎസ് നേതൃത്വത്തില്‍ ബോധവല്‍ക്കരണ സെമിനാറും പച്ചക്കറിത്തൈ വിതരണവും ചപ്പാത്തില്‍
പിഡിഎസ് നേതൃത്വത്തില്‍ ബോധവല്‍ക്കരണ സെമിനാറും പച്ചക്കറിത്തൈ വിതരണവും ചപ്പാത്തില്‍

ഇടുക്കി: പീരുമേട് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ചപ്പാത്തില്‍ ആരോഗ്യവകുപ്പിന്റെയും എക്‌സൈസിന്റെയും സഹകരണത്തോടെ ബോധവല്‍ക്കരണ സെമിനാറും പച്ചക്കറിത്തൈ വിതരണവും നടത്തി. വിമുക്തി നോഡല്‍ ഓഫീസര്‍ സാബുമോന്‍ എം സി ഉദ്ഘാടനം ചെയ്തു. വ്യായാമത്തിന്റെ പ്രാധാന്യം, ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കല്‍, മദ്യത്തിന്റെയും ലഹരിയുടെയും ദൂഷ്യവശങ്ങള്‍ എന്നിവയെക്കുറിച്ച് സാബുമോന്‍ എം സിയും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മഞ്ജുലത കെ പിയും ക്ലാസെടുത്തു.
തുടര്‍ന്ന് പിഡിഎസ് സംഘങ്ങള്‍ക്ക് പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തു. മാരിയില്‍ രാജേന്ദ്രന്‍, ആഷ ജോര്‍ജ്, അനീഷ് എന്നിവര്‍ സംസാരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, ലബക്കട ജെപിഎം കോളേജിലെ എംഎസ്ഡബ്ല്യു വിദ്യാര്‍ഥികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






