പി വേല്‍മണി കോണ്‍ഗ്രസ് ചിന്നക്കനാല്‍ മണ്ഡലം പ്രസിഡന്റ്
പി വേല്‍മണി കോണ്‍ഗ്രസ് ചിന്നക്കനാല്‍ മണ്ഡലം പ്രസിഡന്റ്

ഇടുക്കി: കോണ്‍ഗ്രസ് ചിന്നക്കനാല്‍ മണ്ഡലം പ്രസിഡന്റായി പി വേല്‍മണിയെ തെരഞ്ഞെടുത്തു. മുന്‍ പ്രസിഡന്റ് ടി അശോകന്‍ ആരോഗ്യകാരണങ്ങളാല്‍ രാജിവച്ചിരുന്നു. മണ്ഡലം കമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തില്‍ ഐഎന്‍ടിയുസി ദേശീയ സെക്രട്ടറി എ കെ മണി, ഡിസിസി ജനറല്‍ സെക്രട്ടറി ജി മുനിയാണ്ടി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എസ് വിജയകുമാര്‍, ഐഎന്‍ടിയുസി ദേവികുളം മേഖല പ്രസിഡന്റ് ഡി കുമാര്‍, ടി അശോക്, മുരുകപ്പാണ്ടി തുടങ്ങിയവര്‍ സംസാരിച്ചു
What's Your Reaction?






