ഇടുക്കി: രാജാക്കാട് മുല്ലക്കാനം സിഎച്ച്സിയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെയും ത്രിതല പഞ്ചായത്തുകളുടെയും അവഗണനക്കെതിരെ യുഡിഎഫ് മണ്ഡലം കമ്മിറ്റി 12ന് മാര്‍ച്ചും ധര്‍ണയും നടത്തും. രാവിലെ 10ന് മുല്ലക്കാനത്തുനിന്ന് മാര്‍ച്ച് ആരംഭിക്കും. കെപിസിസി അംഗം ആര്‍ ബാലന്‍പിള്ള ഉദ്ഘാടനം ചെയ്യും. ആവശ്യമായ ഡോക്ടര്‍മാരേയും ജീവനക്കാരേയും നിയമിക്കുക, കിടത്തിചികിത്സ പുനരാരംഭിക്കുക, ആശുപത്രിയോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
പിഎച്ച്‌സിയായി 40 വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച ആശുപത്രിയില്‍ ഇതുവരെ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ജീവനക്കാരുടെയും ഒഴിവുകള്‍ നികത്തിയിട്ടില്ല. എം എം മണി എംഎല്‍എയുടെ മണ്ഡലത്തിലെ ആശുപത്രിക്കാണ് അവഗണനയെന്നും നേതാക്കള്‍ പറഞ്ഞു.
യോഗത്തില്‍ എം പി ജോസ്, ഒ എസ് ജോസഫ്, സുധീര്‍ കോട്ടക്കുടി, ഷാജി അമ്പാട്ട്, കെ വി മോഹനന്‍ തുടങ്ങിയവര്‍ സംസാരിക്കുമെന്ന് ഭാരവാഹികളായ സിബി കൊച്ചുവള്ളാട്ട്, ജോഷി കന്യാക്കുഴി, ജമാല്‍ ഇടേശരിക്കുടി, ജോസ് ചിറ്റടി, കെ എസ് ശിവന്‍ എന്നിവര്‍ അറിയിച്ചു.