കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ്: വോടെടുപ്പ് പുരോഗമിക്കുന്നു
കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ്: വോടെടുപ്പ് പുരോഗമിക്കുന്നു

ഇടുക്കി: കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് തുടങ്ങി. വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. സാജന്‍ ജോര്‍ജ് കോട്ടയംകട പ്രസിഡന്റ് സ്ഥാനാര്‍ഥിയായ പാനലും സിബി വര്‍ക്കി കൊല്ലംകുടി പ്രസിഡന്റ് സ്ഥാനാര്‍ഥിയായ പാനലുമാണ് മത്സര രംഗത്തുള്ളത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോളം വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പിനാണ് കട്ടപ്പന സാക്ഷ്യംവഹിക്കുന്നത്. ആദ്യമായാണ് വലിയ രീതിയിലുള്ള പരസ്യ പ്രചാരണങ്ങള്‍ നടക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഇരുവിഭാഗവും ശക്തമായ പ്രചാരണം നടത്തിയിരുന്നു. 930 അംഗങ്ങളാണ് അസോസിയേഷനിലുള്ളത്.
വാര്‍ഷിക പൊതുയോഗത്തില്‍ ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍, യൂണിറ്റ് പ്രസിഡന്റ് എം കെ തോമസ്, സെക്രട്ടറി കെ പി ഹസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






