ബിജെപി കട്ടപ്പനയില്‍ പ്രതിഷേധം നടത്തി
ബിജെപി കട്ടപ്പനയില്‍ പ്രതിഷേധം നടത്തി

ഇടുക്കി: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിനുനേരെ സിപിഐഎം, കോണ്‍ഗ്രസ് സഖ്യം നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി കട്ടപ്പനയില്‍ പ്രതിഷേധം നടത്തി. സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച പ്രകടനം ഗാന്ധി സ്‌ക്വയറില്‍ സമാപിച്ചു. കട്ടപ്പന മണ്ഡലം പ്രസിഡന്റ് അഡ്വ. സുജിത്ത് ശശി അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി സി. സന്തോഷ് കുമാര്‍, കെ കുമാര്‍,സംസ്ഥാന കൗണ്‍സില്‍ അംഗം ശ്രീനഗരി രാജന്‍ ,മേഖലാ സെക്രട്ടറി കെ.എന്‍. ഷാജി, ജില്ലാ വൈസ് പ്രസിഡന്റുമാരായ. ഷാജി നെല്ലിപ്പറമ്പില്‍, കെ എന്‍ പ്രകാശ്, സെക്രട്ടറിമാരായ സന്തോഷ് കൃഷ്ണന്‍, സജി വട്ടപ്പാറ, ജയദേവന്‍, അമ്പിളി, പി എന്‍. പ്രസാദ്, ജയകൃഷ്ണന്‍, ലീന രാജു, സുരേഷ്‌കുമാര്‍, ഗൗതംകൃഷ്ണ. എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






