പൊതുവിദ്യാഭ്യാസ വകുപ്പ് കട്ടപ്പന ബിആര്‍സിയില്‍ അത്ലറ്റിക്ക് കിറ്റ് വിതരണം നടത്തി
പൊതുവിദ്യാഭ്യാസ വകുപ്പ് കട്ടപ്പന ബിആര്‍സിയില്‍ അത്ലറ്റിക്ക് കിറ്റ് വിതരണം നടത്തി

ഇടുക്കി: കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കട്ടപ്പന ബിആര്‍സിയിലെ എല്‍പി വിഭാഗം കുട്ടികള്‍ക്ക് അത്ലറ്റിക്ക് കിറ്റ് വിതരണം നടത്തി. നഗരസഭ കൗണ്‍സിലര്‍ ധന്യ അനില്‍ ഉദ്ഘാടനം ചെയ്തു. പ്രെമറി തലത്തിലുള്ള കുട്ടികളില്‍ ശാരീരിക, മാനസിക ക്ഷമത വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനതലത്തില്‍ 9224 സ്‌കൂളുകളില്‍ കായികോപകരണങ്ങള്‍ വിതരണം ചെയ്തത്. കട്ടപ്പന ബിപിസി ഷാജി മോന്‍ കെ ആര്‍, സിന്ധു പി ഡി, ഗീതാ ആര്‍ പിള്ള, റോസ്മിന്‍ സിബി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






