കെഎസ്എംഎസ്എ ജില്ലാ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ പാല്‍ കമഴ്ത്തി പ്രതിഷേധിച്ചു
കെഎസ്എംഎസ്എ ജില്ലാ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ പാല്‍ കമഴ്ത്തി പ്രതിഷേധിച്ചു

ഇടുക്കി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് മില്‍ക്ക് സൊസൈറ്റി അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ പാല്‍ കമഴ്ത്തി പ്രതിഷേധിച്ചു. സംസ്ഥാന പ്രസിഡന്റ് പി ആര്‍ സലികുമാര്‍ ഉദ്ഘാടനം ചെയ്തു. വില വര്‍ധിപ്പിക്കുക, മില്‍ക്ക് ഇന്‍സെന്റീവ് വരുമാന സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കുക, കാലിത്തീറ്റ വില്‍പനക്ക് സ്റ്റേറ്റ് ഡയറി ലാബിന്റെ പരിശോധന റിപ്പോര്‍ട്ട് വേണമെന്ന നിബന്ധന ഒഴിവാക്കുക, ജീവനക്കാരുടെ ശമ്പള വര്‍ധനവ്, പെന്‍ഷന്‍ അപാകത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ജില്ലാ പ്രസിഡന്റ് കെ പി ബേബി അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം ആര്‍ അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് സോണി ചൊള്ളാമഠം, ജില്ലാ ഭാരവാഹികളായ ജോസുകുട്ടി അരിപ്പറമ്പില്‍, പോള്‍ മാത്യു, ജോണ്‍സണ്‍ ഉപ്പുതറ, ജോണി വണ്ണപ്പുറം, സാജു കാരക്കുന്നേല്‍, തോമസ് ചിറപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






