ഭൂനിയമ ഭേദഗതി ബില്ല്: ഗവര്‍ണര്‍ക്ക് ഒരുലക്ഷം ഇ മെയില്‍ സന്ദേശം അയച്ചു
ഭൂനിയമ ഭേദഗതി ബില്ല്: ഗവര്‍ണര്‍ക്ക് ഒരുലക്ഷം ഇ മെയില്‍ സന്ദേശം അയച്ചു

ഇടുക്കി: ഭൂനിയമ ഭേദഗതിബില്ലില്‍ ഒപ്പിടണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ്ഖാന് ഒരുലക്ഷം ഇ മെയില്‍ സന്ദേശങ്ങള്‍ അയച്ചു. എം എം മണി എംഎല്‍എ, സിപിഐ എം സംസ്ഥാന സെക്രട്ടറിയെറ്റ് അംഗം കെ കെ ജയചന്ദ്രന്‍, ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് സന്ദേശങ്ങൾ അയച്ചു. നിയമസഭ പാസാക്കിയ ഭേദഗതി ബില്ലിൽ ദിവസങ്ങളായി ഒപ്പിടാതെ ബുദ്ധിമുട്ടിക്കുകയാണെന്നും 12 ലക്ഷത്തോളം വരുന്ന ജില്ലയിലെ ജനതയുടെ സുഗമമായ ജീവിതത്തിന് ഗവര്‍ണര്‍ അവസരം ഒരുക്കണം എന്ന ഉള്ളടക്കത്തോടെയാണ് സന്ദേശം. ബില്ലില്‍ ഒപ്പിടാത്തത് കോണ്‍ഗ്രസ്- കപട പരിസ്ഥിതി, ഭൂമാഫിയ കൂട്ടുകെട്ടിന്റെ ഇടപെടലിനെത്തുടര്‍ന്നാണ്. എല്‍ഡിഎഫ് നേതൃത്വത്തില്‍ ഒമ്പതിന് ആയിരങ്ങള്‍ പങ്കെടുത്ത രാജ്ഭവന്‍ മാര്‍ച്ചും ഹര്‍ത്താലും നടത്തിയിരുന്നു.
What's Your Reaction?






