രാം കെ നാം കട്ടപ്പനയില്‍ പ്രദര്‍ശിപ്പിച്ചു
രാം കെ നാം കട്ടപ്പനയില്‍ പ്രദര്‍ശിപ്പിച്ചു

ഇടുക്കി: ഡിവൈഎഫ്ഐ കട്ടപ്പന ബ്ലോക്ക് കമ്മിറ്റി ഓപ്പണ്‍ സ്റ്റേഡിയത്തില്‍ രാം കെ നാം ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ലക്ഷ്യമിട്ട് വിശ്വഹിന്ദു പരിഷത്ത് നടത്തിയ വര്‍ഗീയ സംഘര്‍ഷങ്ങള്‍ പ്രമേയമാക്കിയ ഡോക്യുമെന്ററി ചലച്ചിത്രകാരന്‍ ആനന്ദ് പട്വര്‍ധനാണ് സംവിധാനം ചെയ്തത്. സിപിഎം കട്ടപ്പന ഏരിയ സെക്രട്ടറി വി ആര്‍ സജി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ഫൈസല്‍ ജാഫര്‍ അധ്യക്ഷനായി. ജോബി എബ്രഹാം, നിയാസ് അബു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






