കട്ടപ്പന ഇടുക്കിക്കവല ബൈപ്പാസ് റോഡരുകില്‍ മാലിന്യം തള്ളി
കട്ടപ്പന ഇടുക്കിക്കവല ബൈപ്പാസ് റോഡരുകില്‍ മാലിന്യം തള്ളി

ഇടുക്കി: കട്ടപ്പന ഇടുക്കിക്കവല ബൈപ്പാസ് റോഡരുകില്‍ സാമൂഹ്യ വിരുദ്ധര്‍ മാലിന്യം തള്ളി. ഹൗസിംഗ് ബോര്‍ഡ് വക സ്ഥലത്താണ് ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യം ചാക്കില്‍ കെട്ടി തള്ളിയിരിക്കുന്നത്. മാലിന്യം തള്ളുന്നവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.
കഴിഞ്ഞ ദിവസം പള്ളിക്കവല ഫോര്‍ത്തുനാത്തൂസ് നഗറിലെ തോട്ടില്‍ വിവാഹ സല്‍ക്കാരത്തിലെ ഭക്ഷണാവശിഷ്ടങ്ങള്‍ തള്ളിയിരുന്നു. ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ ചീസ് ബോഡ് അങ്കമാലി എന്ന കേറ്ററിംഗ് സ്ഥാപനമാണ് മാലിന്യം തള്ളിയതെന്ന് കണ്ടെത്തുകയും നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
What's Your Reaction?






