പേഴുംകവല പാക്കനാര്‍ക്കാവ് മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം തുടങ്ങി

പേഴുംകവല പാക്കനാര്‍ക്കാവ് മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം തുടങ്ങി

Feb 15, 2026 - 14:56
 0
പേഴുംകവല പാക്കനാര്‍ക്കാവ് മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം തുടങ്ങി
This is the title of the web page

ഇടുക്കി: കട്ടപ്പന പേഴുംകവല പാക്കനാര്‍ക്കാവ് മഹാദേവ ക്ഷേത്രത്തില്‍ തന്ത്രി കിഴക്കില്ലം മഹാദേവന്‍ നമ്പൂതിരി, മേല്‍ശാന്തി അദ്വൈത് മന്നിക്കല്‍ എന്നിവര്‍ മുഖ്യകാര്‍മികത്വത്തില്‍ ശിവരാത്രി മഹോത്സവം തുടങ്ങി. കഴിഞ്ഞദിവസം കലവറ നിറയ്ക്കല്‍, ആചാര്യവരണം, ദീപാരാധന, പ്രസാദശുദ്ധി, കുംഭേക കലശപൂജ, രക്ഷോഘ്‌ന ഹോമം എന്നിവ നടന്നു.
15ന് രാവിലെ 4.05ന് നിര്‍മാല്യദര്‍ശനം, 6ന് മഹാഗണപതിഹോമം, 7ന് മഹാമൃത്യുഞ്ജയ ഹോമം, ശിവപൂജ, 7.30ന് ശിവപുരാണ പാരായണം, 10ന് കലശപൂജ, 12.30ന് കലശാഭിഷേകം, 12.45ന് പ്രസാദമൂട്ട്, 6.30ന് ദീപാരാധന, 7.30ന് അത്താഴപൂജ, പ്രസാദമൂട്ട്, രാത്രി 12ന് യാമപൂജ. 16ന് രാവിലെ 6 മുതല്‍ പിതൃബലി തര്‍പ്പണം, തുടര്‍ന്ന് ഗണപതിഹോമം, മഹാമൃത്യുഞ്ജയ ഹോമം. 18ന് രാവിലെ 7മുതല്‍ ദ്രവ്യകലശം. 20ന് രാവിലെ 6ന് ഗണപതിഹോമം, 7നും 8നും മധ്യേ ഭദ്രകാളി പ്രാണപ്രതിഷ്ഠ, സര്‍പ്പ പ്രാണപ്രതിഷ്ഠ, അംഗാദി പ്രാണപ്രതിഷ്ഠ, പടിത്തറ സമര്‍പ്പണം, വൈകിട്ട് 6.30ന് ദീപാരാധന. 

What's Your Reaction?

like

dislike

love

funny

angry

sad

wow