ആനവിലാസത്തിന് സമീപം റോഡരികില്‍ നിര്‍മാണ സാമഗ്രികള്‍ കൂട്ടിയിട്ടിരിക്കുന്നു: ദേശീയപാതയില്‍ അപകടഭീഷണി
ആനവിലാസത്തിന് സമീപം റോഡരികില്‍ നിര്‍മാണ സാമഗ്രികള്‍ കൂട്ടിയിട്ടിരിക്കുന്നു: ദേശീയപാതയില്‍ അപകടഭീഷണി

ഇടുക്കി: ആനവിലാസത്തിന് സമീപം അടിമാലി-കുമളി ദേശീയപാതയോരത്ത് നിര്‍മാണ സാമഗ്രികള്‍ കൂട്ടിയിട്ടിരിക്കുന്നത് വാഹന ഗതാഗതത്തിന് ഭീഷണിയാകുന്നു. ഇതിനോട് ചേര്‍ന്ന് ടാര്‍ മിക്‌സിങ് മെഷീനും പാര്‍ക്ക് ചെയ്തിട്ടുണ്ട്. വന്‍തോതില്‍ മെറ്റല്‍ കൂട്ടിയിട്ടിരിക്കുന്നത് റോഡിന്റെ തകര്‍ച്ചയ്ക്കും കാരണമാകുന്നു. കഴിഞ്ഞ ഫെബ്രുവരി മുതല്‍ കൂട്ടിയിട്ടിരിക്കുന്ന സാമഗ്രികള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാണ്.
What's Your Reaction?






