കട്ടപ്പന കൊച്ചുതോവാള നഗര്‍- പുഞ്ചിരിക്കവല റോഡ് തുറന്നു

കട്ടപ്പന കൊച്ചുതോവാള നഗര്‍- പുഞ്ചിരിക്കവല റോഡ് തുറന്നു

Jul 31, 2025 - 11:56
 0
കട്ടപ്പന കൊച്ചുതോവാള നഗര്‍- പുഞ്ചിരിക്കവല റോഡ് തുറന്നു
This is the title of the web page

ഇടുക്കി: നവീകരണം പൂര്‍ത്തിയായ കട്ടപ്പന കൊച്ചുതോവാള നഗര്‍- പുഞ്ചിരിക്കവല റോഡ് നഗരസഭ കൗണ്‍സിലര്‍ സിബി പാറപ്പായില്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ 2025-26 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി 8 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. 155 മീറ്റര്‍ ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് യാത്രായോഗ്യമാക്കി. സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെ ഒട്ടേറെ വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന്റെ ആദ്യഘട്ടം 7 ലക്ഷം രൂപ മുതല്‍മുടക്കിലാണ് നിര്‍മിച്ചത്. യോഗത്തില്‍ കെ ജെ വര്‍ക്കി കുളക്കാട്ടുവയലില്‍ അധ്യക്ഷനായി. തങ്കച്ചന്‍ ഉതിരക്കുളം, ജോയി പന്തമാക്കല്‍, ടോമി നിരപ്പേല്‍, പാപ്പച്ചന്‍ കടുപ്പില്‍, ടോണി നെല്ലമ്പുഴ എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow