ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്: കോണ്‍ഗ്രസ് കട്ടപ്പനയില്‍ പ്രതിഷേധ ജ്വാല തെളിച്ചു
ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്: കോണ്‍ഗ്രസ് കട്ടപ്പനയില്‍ പ്രതിഷേധ ജ്വാല തെളിച്ചു

ഇടുക്കി: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത ബിജെപി സര്‍ക്കാരിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി പ്രതിഷേധ ജ്വാല തെളിച്ചു. ഗാന്ധി സ്‌ക്വയറില്‍ കെപിസിസി സെക്രട്ടറി തോമസ് രാജന്‍ ഉദ്ഘാടനം ചെയ്തു. കന്യാസ്ത്രീകളെ ക്രൂരമായി വേട്ടയാടുന്ന സംഘപരിവാര്‍ വര്‍ഗീയവാദികളുടെ നടപടി കാലം മാപ്പ് നല്‍കാത്ത കാപാലികത്വമാണ്. സന്യാസികള്‍ക്കും വൈദികര്‍ക്കും വഴി നടക്കാനാകാത്തവിധം രാജ്യത്തെ ജനാധിപത്യം അപകടത്തിലാണ്. കേരളത്തില്‍ കേക്കും ഉത്തരേന്ത്യയില്‍ വിലങ്ങും നല്‍കുന്ന ബിജെപിയുടെ ഇരട്ടത്താപ്പ് തിരിച്ചറിയണമെന്നും തോമസ് രാജന്‍ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍, മനോജ് മുരളി, ജോയി പോരുന്നോലി, ജോസ് മുത്തനാട്ട്, ഷാജി വെള്ളംമാക്കല്‍, ഷമേജ് കെ ജോര്‍ജ്, പ്രശാന്ത് രാജു, റുബി വേഴമ്പത്തോട്ടം, ജോണി വടക്കേക്കര, അഡ്വ. സണ്ണി ചെറിയാന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






