ഇരട്ടയാറില്‍ അഡ്വ. സേനാപതി വേണുവിന്റെ പരസ്യബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി
ഇരട്ടയാറില്‍ അഡ്വ. സേനാപതി വേണുവിന്റെ പരസ്യബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി
ഇടുക്കി: ഉടുമ്പന്‍ചോല നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സേനാപതി വേണുവിന്റെ പരസ്യബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി. ശനിയാഴ്ച രാത്രിയിലാണ് ഇരട്ടയാര്‍ ബസ് സ്റ്റാന്‍ഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന വലിയ പരസ്യ ബോര്‍ഡ് സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചത്. ഉടുമ്പന്‍ചോല മണ്ഡലത്തില്‍ സേനാപതി വേണു വിജയിക്കുമെന്നതിനാലാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. ബോര്‍ഡ് നശിപ്പിച്ചവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കട്ടപ്പന പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സമീപത്തെ സ്ഥാപനത്തിലെ സിസിടിവി ക്യാമറ തിരിച്ചുവച്ചതിനുശേഷമാണ് ബോര്‍ഡ് കീറിയത്. സമാന രീതിയില്‍ ഇരട്ടയാര്‍ ഭാഗത്ത് നിരവധി പോസ്റ്ററുകള്‍ നശിപ്പിച്ചതായി പരാതി ഉയരുന്നുണ്ട്. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം ചെയ്യുന്നവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
What's Your Reaction?