കട്ടപ്പനയിലെ ട്രാഫിക് പരിഷ്‌കരണം നഗരസഭ ഏകപക്ഷീയമായി നടപ്പാക്കുന്നതാണെന്ന ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതം: ജോയി വെട്ടക്കുഴി
കട്ടപ്പനയിലെ ട്രാഫിക് പരിഷ്‌കരണം നഗരസഭ ഏകപക്ഷീയമായി നടപ്പാക്കുന്നതാണെന്ന ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതം: ജോയി വെട്ടക്കുഴി
ഇടുക്കി: കട്ടപ്പന ടൗണില്‍ നഗരസഭ നടപ്പാക്കിയ ട്രാഫിക് പരിഷ്‌കരണങ്ങള്‍ കഴിഞ്ഞ 2 മാസമായി വിവിധ തലങ്ങളില്‍ നടന്ന ചര്‍ച്ചകളുടെയും കൂടിയാലോചനകളുടെയും അടിസ്ഥാനത്തിലാണെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി. നഗരസഭ ഏകപക്ഷീയമായി നടപ്പാക്കുന്ന തീരുമാനങ്ങളാണെന്ന ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ 15 ന് ചേര്‍ന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി, ജൂണ്‍ 27 ലെ നഗരസഭ കൌണ്‍സില്‍ യോഗം, ജൂലൈ 1ന് ചേര്‍ന്ന നഗരസഭഭാരവാഹികള്‍, വിവിധ വകുപ്പതല ഉദ്യോഗസ്ഥര്‍, വ്യാപാര സംഘടനാ പ്രതിനിധികള്‍, വിവിധ യൂണിയന്‍ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്ത ട്രാഫിക് കമ്മിറ്റി എന്നീ യോഗങ്ങളിലൂടെ ഉരുത്തിരിഞ്ഞ ഏകകണ്ഠമായ തീരുമാനങ്ങളാണ് നടപ്പാക്കിയതെന്നും ജോയി വെട്ടിക്കുഴി പറഞ്ഞു. ടൗണിലെ ട്രാഫിക് കുരുക്കിന് പ്രധാന കാരണം സെന്‍ട്രല്‍ ജങ്ഷന്‍, ഇടുക്കിക്കവല എന്നിങ്ങനെയുള്ള സ്ഥലങ്ങളിലെ ബസ് സ്റ്റോപ്പുകളാണെന്ന് യോഗം വിലയിരുത്തി. ഇപ്പോള്‍ ബസ് സ്റ്റോപ്പ് ബോര്‍ഡുകള്‍ വച്ചിരിക്കുന്ന സ്ഥലങ്ങളിലേക്ക് ബസ് സ്റ്റോപ്പ് മാറ്റുകയും, വെള്ളയാംകുടിയിലും കക്കാട്ടുകടയിലും ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കുക, ബസ് റൂട്ടില്‍ മാറ്റം വരുത്തുക, ടി ബി ജങ്ഷന്‍- ട്രഷറി ജങഷന്‍ റോഡ് വണ്‍ വേ ആക്കുക, ബൈപ്പാസ് എന്‍ട്രന്‍സില്‍ റൈറ്റ് ടേണ്‍ ഒഴിവാക്കുക എന്നീ തീരുമാനങ്ങള്‍ ഒന്നാം ഘട്ടമായി ഓഗസ്റ്റ് 1 മുതല്‍ നടപ്പാക്കുന്നതിനാണ് ട്രാഫിക് കമ്മിറ്റി തീരുമാനിച്ചത്. ടൗണില്‍ വെയിറ്റിഗ് ഷെഡ് ഒന്നും ഇല്ലാത്തതിനാല്‍ വെയിറ്റിഗ് ഷെഡ് മാറ്റുവാനോ സ്ഥാപിക്കുവാനോ തീരുമാനം എടുത്തിട്ടില്ല. തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനുള്ള ഉത്തരവാദിത്വം നഗരസഭയ്കും ട്രാഫിക് പൊലീസിനുമാണ്, ബസ് സ്റ്റോപ്പുകളില്‍ പൈപ്പില്‍ ഒരു ബോര്‍ഡ് വയ്ക്കുകന്നതിനേക്കാള്‍ കുറച്ചുകൂടി ജനങ്ങള്‍ ശ്രദ്ധിക്കുന്നത് ഇപ്പോള്‍ വച്ചിരിക്കുന്ന രീതിയിലുള്ള ബോക്‌സ് ടൈപ്പ് ബോര്‍ഡുകള്‍ ആണെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് നിലവിലുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചത്. പള്ളിക്കവലയിലെ ബസ് സ്റ്റോപ്പ് വ്യാപാര സ്ഥാപനങ്ങളോട് ചേര്‍ന്നല്ലാത്തതിനാല്‍ ചെറിയ വെയിറ്റിങ് ഷെഡും പണിതിട്ടുണ്ട്. സ്ഥാപിച്ചിരിക്കുന്ന ബസ് സ്റ്റോപ്പുകള്‍ ജനങ്ങളുടെ ശ്രദ്ധയില്‍പ്പെടാത്ത സാഹചര്യം ഉണ്ടെങ്കില്‍ പരാതിപ്പെടാവുന്നതാണെന്നും കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയ് വെട്ടിക്കുഴി പറഞ്ഞു. ബസ് സ്റ്റോപ്പ് ബോക്‌സുകള്‍ വെയിറ്റിങ ഷെഡ് ആണെന്ന വ്യാജ പ്രചാരണം നടത്തി ജനങ്ങളെ തെറ്റിധരിപ്പിക്കുന്നത് ശരിയല്ല. പുതിയ സ്ഥലങ്ങളിലേക്ക് സ്റ്റോപ്പ് മാറ്റിയപ്പോഴും ബസ് സ്‌റ്റോപ്പുകള്‍ അശാസ്ത്രീയമാണെന്ന് പറയുന്നവര്‍ അതിന്റെ ശാസ്ത്രീയ സമവാക്യം കൂടി വിവരിച്ചാല്‍ നന്നായിരുന്നു. ബസ് സ്റ്റോപ്പുകളോട് ചേര്‍ന്ന് സൗകര്യം ലഭിച്ചാല്‍ എല്ലാ സ്ഥലങ്ങളിലും വെയിറ്റിങ് ഷെഡ് നിര്‍മിക്കാന്‍ നഗരസഭ തയാറാണ്. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സിബി പാറപ്പായി, തോമസ് മൈക്കിള്‍, ബീന സിബി എന്നിവര്‍ പങ്കെടുത്തു
What's Your Reaction?