പാമ്പാടുംപാറയില്‍ ബന്ധുക്കള്‍ നേര്‍ക്കുനേര്‍
പാമ്പാടുംപാറയില്‍ ബന്ധുക്കള്‍ നേര്‍ക്കുനേര്‍
ഇടുക്കി: പാമ്പാടുംപാറ പഞ്ചായത്തിലെ 15ാം വാര്‍ഡില്‍ ബന്ധുക്കള്‍ തമ്മിലുള്ള തെരഞ്ഞെടുപ്പ് പോരാട്ടമാണ് നടക്കുന്നത്. എല്‍ഡിഎഫിനായി കേരള കോണ്‍ഗ്രസിലെ ബേബിച്ചന്‍ ചിന്താര്‍മണിയും, കോണ്‍ഗ്രസിനായി ബേബിച്ചന്റെ ബന്ധുവായ ബിനോയി ചിന്താര്‍മണിയുമാണ് മത്സരിയ്ക്കുന്നത്. 40 വര്‍ഷത്തെ പൊതു പ്രവര്‍ത്തന രംഗത്ത് സജീവമാണ് ബേബിച്ചന്‍. മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന ബേബിച്ചന്‍ നേരത്തെയും പഞ്ചായത്തില്‍ നിന്ന് ജനപ്രതിനിധി ആയിട്ടുണ്ട്. പൊതു പ്രവര്‍ത്തന രംഗത്ത് സജീവമാണെങ്കിലും ബിനോയ് ആദ്യമായാണ് തെരഞ്ഞെടുപ്പിനിറങ്ങുന്നത്. ഇത്തവണ വാര്‍ഡും പഞ്ചായത്തും യുഡിഎഫിന് അനുകൂലമാകുമെന്നാണ് ബിനോയിയുടെ പ്രതീക്ഷ. കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനും ശക്തമായ സ്വാധീനമുള്ള വാര്‍ഡിലെ പോരാട്ടം ബന്ധുക്കള്‍ തമ്മില്‍ ആയതോടെ കൂടുതല്‍ ആവേശകരമാണ്.
What's Your Reaction?