വണ്ടിപ്പെരിയാറില്‍ എം ബാലു അനുസ്മരണം നടത്തി
വണ്ടിപ്പെരിയാറില്‍ എം ബാലു അനുസ്മരണം നടത്തി
ഇടുക്കി: കോണ്‍ഗ്രസും ഹൈറേഞ്ച് പ്ലാന്റേഷന്‍ എംപ്ലോയിസ് യൂണിയന്‍ ഐഎന്‍ടിയുസിയും ചേര്‍ന്ന് എം ബാലുവിന്റെ 22-ാമത് ചരമദിനം ആചരിച്ചു. അഡ്വ. സിറിയക് തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും ഐഎന്‍ടിയുസി ജില്ലാജനറല്‍ സെക്രട്ടറിയുമായിരുന്ന എം ബാലു 2004 ഒക്ടോബര്‍ 20ന് കൊല്ലപ്പെട്ടത്. പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി. പീരുമേട് ബ്ലോക്ക് പ്രസിഡന്റ് റോബിന്‍ കാരയ്ക്കാട്ട് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം എന്‍ മണിമേഖല, അഴുത ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വനിതാ മുരുകന്‍, ബ്ലോക്ക് പഞ്ചായത്തംഗം പി എ അബ്ദുള്‍ റഷീദ്, പഞ്ചായത്തംഗങ്ങളായ നജീബ് തേക്കിന്‍കാട്ടില്‍, ശാന്തി, ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി സിജോ ഔസേപ്പ്, എച്ച്ആര്‍പിഇ യൂണിയന്‍ ഭാരവാഹികളായ പാപ്പച്ചന്‍ വര്‍ക്കി, എം ഉദയസൂര്യന്‍, മഹിളാ ഭാരവാഹി പ്രഭാ ജയരാജ്, ആര്‍ വിഘ്‌നേഷ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ എന്‍ മഹേഷ്, സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?