പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ ദുരന്തപ്രതിരോധ പരിശീലന പരിപാടി നടത്തി
പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ ദുരന്തപ്രതിരോധ പരിശീലന പരിപാടി നടത്തി

ഇടുക്കി: കട്ടപ്പന പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സിന്റെ സഹകരണത്തോടെ വിദ്യാര്‍ഥികള്‍ക്കായി ദുരന്തപ്രതിരോധ പരിശീലന പരിപാടി നടത്തി. ഇന്‍സ്‌പെക്ടര്‍ സി എം സുജിത്തിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ അജേഷ് എന്‍, എസ് കെ ത്രിപാഠി, സുബിനേഷ് എം, ദീപുനാഥ് ജി, രവിശങ്കര്‍, എസ് റാവു, ദല്‍ബീര്‍ എന്നിവര്‍ ക്ലാസെടുത്തു. പ്രഥമശുശ്രൂഷ, രക്ഷാപ്രവര്‍ത്തനങ്ങള്‍, അഗ്‌നിപ്രതിരോധം എന്നിവയില്‍ പരിശീലനം നല്‍കി. കോളേജ് ഡയറക്ടര്‍ ഫാ. അനൂപ് തുരുത്തിമറ്റം, അധ്യാപകരായ സോന സെബാസ്റ്റ്യന്‍, എയ്ബല്‍ സനൂപ് സണ്ണി, മിബിയ സിബിച്ചന്‍, ശരത് എസ് നായര്‍, ജോയ്‌സ് പി ഷിബു എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






