മൂന്നാര്‍ ഗവ. ആശുപത്രി കെട്ടിട നിര്‍മാണം: തുടര്‍ നടപടികള്‍ ആരംഭിച്ചു: അഡ്വ. എ രാജ
മൂന്നാര്‍ ഗവ. ആശുപത്രി കെട്ടിട നിര്‍മാണം: തുടര്‍ നടപടികള്‍ ആരംഭിച്ചു: അഡ്വ. എ രാജ

ഇടുക്കി: മൂന്നാറില്‍ നിര്‍മിക്കുന്ന ഗവ. ആശുപത്രിയുടെ ഡിപിആര്‍ തയാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി അഡ്വ. എ രാജ എംഎല്‍എ. കിഫ്ബി അനുവദിച്ച 78 കോടി രൂപ മുതല്‍മുടക്കി ദേവികുളം സിഎച്ച്‌സി കെട്ടിടത്തോട് ചേര്‍ന്നുള്ള 5 ഏക്കര്‍ ഭൂമിയിലാണ് നിര്‍മാണം. മൂന്നാറിലും മറയൂരിലും വട്ടവടയിലുമുള്ള സാധാരണക്കാര്‍ അടിമാലി താലൂക്ക് ആശുപത്രിയിലാണ് ചികിത്സയ്ക്കായി എത്തുന്നത്. ഇതിന് കിലോമീറ്ററുകളോളം സഞ്ചരിക്കണം. മൂന്നാറില്‍ മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആശുപത്രി നിര്‍മിക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട തുടര്‍പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചില്ലെന്ന ആക്ഷേപം ശക്തമായിരുന്നു. ആളുകള്‍ക്ക് മികച്ച ചികിത്സ നല്‍കാനാവശ്യമായ വിവിധ വിഭാഗങ്ങളുടെ പ്രവത്തനത്തിനുതകുന്ന നിലയില്‍ ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണം നടത്താനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആശുപത്രി യാഥാര്‍ഥ്യമായാല്‍ തോട്ടം മേഖലയുടെ ആരോഗ്യ രംഗത്തിന് ഇത് വലിയ കരുത്താകും.
What's Your Reaction?






