യുഡിഎഫ് ഉടുമ്പന്‍ചോലയില്‍ ഭൂനിയമ ഭേദഗതി ചട്ടത്തിന്റെ പകര്‍പ്പ് കത്തിച്ച് പ്രതിഷേധിച്ചു
യുഡിഎഫ് ഉടുമ്പന്‍ചോലയില്‍ ഭൂനിയമ ഭേദഗതി ചട്ടത്തിന്റെ പകര്‍പ്പ് കത്തിച്ച് പ്രതിഷേധിച്ചു

ഇടുക്കി: യുഡിഎഫ് ഉടുമ്പന്‍ചോല നിയോജക മണ്ഡലം കമ്മിറ്റി ഭൂനിയമ ഭേദഗതി ചട്ടത്തിന്റെ പകര്‍പ്പ് കത്തിച്ച് പ്രതിഷേധിച്ചു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് ജില്ലയ്്ക്കുമേല്‍ അടിച്ചേല്‍പിച്ച ഭൂ നിയമങ്ങള്‍ മറച്ചു പിടിക്കാനാണ് ക്രമവല്‍കരണം നടപ്പിലാക്കുന്നതെന്നും ഇതിലൂടെ പണ പിരിവാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. യുഡിഎഫ് നിയോജക മണ്ഡലം പ്രസിഡന്റ് എം ജെ കുര്യന്‍ അധ്യക്ഷനായി. എം എന്‍ ഗോപി, സേനാപതി വേണു, ബെന്നി തുണ്ടത്തില്‍, പി എസ് യൂനിസ്, ജോജി ഇടപ്പള്ളികുന്നേല്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






