സ്‌കോളര്‍ഷിപ്പ് വിതരണം
സ്‌കോളര്‍ഷിപ്പ് വിതരണം

ഇടുക്കി: ശ്രീറാം ഫിനാന്‍സ് ലിമിറ്റഡും ശ്രീറാം ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച സ്‌കോളര്‍ഷിപ്പ് വിതരണം നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു. 2024 -25 വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന്റെ ആദ്യഘട്ട വിതരണമാണ് നടന്നത്.
120ലധികം കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ശ്രീറാം ഫിനാന്‍സ് ലിമിറ്റഡ് പ്രസിഡന്റ് ആര്‍ പ്രദീപ് അധ്യക്ഷനായി. നഗരസഭ മുന്‍ വൈസ് ചെയര്‍മാന്‍ ജോയി ആനിത്തോട്ടം, സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിജുമോന്‍ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






