ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ പോക്‌സോ നിയമപ്രകാരം ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു. പൈനാവ് 56 നഗര്‍ നിവാസി പൂവത്തുകുന്നേല്‍ ബിനു (40) ആണ് അറസ്റ്റിലായത്. ഇടുക്കി എസ്എച്ച്ഒ സന്തോഷ് സജീവന്റെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്തുനിന്നാണ് വ്യാഴാഴ്ച രാത്രി പ്രതിയെ പിടികൂടിയത്.