കല്ലാര്‍ പട്ടംകോളനി സപ്തതി ആഘോഷം സമാപിച്ചു

കല്ലാര്‍ പട്ടംകോളനി സപ്തതി ആഘോഷം സമാപിച്ചു

Feb 1, 2026 - 13:12
 0
കല്ലാര്‍ പട്ടംകോളനി സപ്തതി ആഘോഷം സമാപിച്ചു
This is the title of the web page

ഇടുക്കി: കല്ലാര്‍ പട്ടംകോളനി സപ്തതി സമാപനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഒരുവര്‍ഷം നീണ്ടുനിന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്. സമാപനത്തോടനുബന്ധിച്ച് തൂക്കുപാലത്ത് സാംസ്‌കാരിക റാലി നടത്തി. സംസ്‌കാരിക സമ്മേളനം എം എം മണി എംഎല്‍എ ഉദ്ഘാടനംചെയ്തു. പട്ടം താണുപിള്ളയുടെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമായാണ് പട്ടംകോളനിയില്‍ കര്‍ഷകരെ കുടിയിരുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് വി എസ് ബിനു അധ്യക്ഷനായി. ഡോ. ഡൊമിനിക് ജെ കാട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ ആര്‍ രാമചന്ദ്രന്‍, ഷിംല ബീവി, പഞ്ചായത്തംഗങ്ങളായ പ്രസന്നന്‍ പുള്ളിക്കല്‍, ആര്‍.അഖില്‍, മോഹനന്‍ മുല്ലക്കല്‍, പി. ജെ.ജോമോന്‍, കെ എസ് അന്‍സാരി, ബിന്ദു ജയകുമാര്‍, എസ് ശരണ്യ, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി രമേശ് കൃഷ്ണന്‍, സംഘാടക സമിതി ഭാരവാഹികളായ കെ ആര്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ജോമോന്‍ താന്നിക്കല്‍, ജി. ഗോപകൃഷ്ണന്‍, കെ എസ് രാജ്‌മോഹന്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow