അഞ്ചുരുളി ഉന്നതി റോഡ് നിര്‍മാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു
അഞ്ചുരുളി ഉന്നതി റോഡ് നിര്‍മാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു
ഇടുക്കി: കാഞ്ചിയാര്‍ അഞ്ചുരുളി ഉന്നതിയില്‍ റോഡിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. പട്ടികവര്‍ഗ വികസന വകുപ്പിന്റെ കോര്‍പ്പസ് ഫണ്ടില്‍നിന്നുള്ള 1,47,47,144 രൂപ ചെലവഴിച്ചാണ് മൂന്നുമീറ്റര്‍ വീതിയില്‍ 2.14 കിലോമീറ്റര്‍ റോഡ് നിര്‍മിക്കുന്നത്. പ്രോജക്ട് ഓഫീസര്‍ ജി അനില്‍കുമാര്‍, അഞ്ചുരുളി ഉന്നതി ഊരുമൂപ്പന്‍ അയ്യപ്പന്‍ എസ് വി, സിപിഐ എം കട്ടപ്പന ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ്, കാഞ്ചിയാര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ രതീഷ് കെ വി, എം വി കുര്യന്‍, പി ജെ സത്യപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?