ആണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം: വലിയതോവാള സ്വദേശിക്ക് 6 വര്‍ഷം തടവും 40,000 രൂപ പിഴയും
ആണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം: വലിയതോവാള സ്വദേശിക്ക് 6 വര്‍ഷം തടവും 40,000 രൂപ പിഴയും
ഇടുക്കി: ആണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയയാള്‍ക്ക് 6 വര്‍ഷം തടവും 40,000 രൂപ പിഴയും. വലിയതോവാള കരയില്‍ മണ്ണംപ്ലാക്കല്‍ വീട്ടില്‍ സുരേഷ് നാരായണനെ(43) ശിക്ഷിച്ച് ഇടുക്കി അതിവേഗ കോടതി ഉത്തരവായി. 2025 ജൂണില്‍ തങ്കമണി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മാമ്പഴം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് 12കാരനെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കേസ്. പിഴയൊടുക്കാത്ത പക്ഷം 4 മാസം അധികതടവ് അനുഭവിക്കണം. പിഴത്തുകയില്‍നിന്ന് 20,000 രൂപ കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവായി.
What's Your Reaction?