കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗംചേര്‍ന്നു

കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗംചേര്‍ന്നു

May 24, 2026 - 15:12
 0
കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗംചേര്‍ന്നു
This is the title of the web page

ഇടുക്കി: കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ് പതാക ഉയര്‍ത്തി. ചടങ്ങില്‍ റോയി കെ പൗലോസ് എംഎല്‍എയ്ക്ക് സ്വീകരണം നല്‍കി. ജനറല്‍ സെക്രട്ടറി ജോഷി കുട്ടട പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ പി ബഷീര്‍ കണക്കും അവതരിപ്പിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് നല്‍കി. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എം കെ തോമസ്, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സാജു പട്ടരുമഠം, അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് സിജോമോന്‍ ജോസ്, വനിതാവിങ് ജില്ലാ ജനറല്‍ സെക്രട്ടറി റോസമ്മ മൈക്കിള്‍, യൂത്ത് വിങ് യൂണിറ്റ് പ്രസിഡന്റ് അജിത്ത് സുകുമാരന്‍, വനിതാവിങ് യൂണിറ്റ് പ്രസിഡന്റ് മുംതാസ് ഇബ്രാഹിം തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായ ടി എം ജോമോന്‍, ജി രാജേന്ദ്രക്കുറുപ്പ്, ഷമേജ് കെ ജോര്‍ജ്, ബൈജു വേമ്പേനി, കെ ജെ തോമസ്, പി വി രമണന്‍, എബ്രഹാം ജോസഫ്, അനില്‍കുമാര്‍ എസ് നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow