കെവിവിഇഎസ് ചക്കുപള്ളം യൂണിറ്റ് വാര്‍ഷികംചേര്‍ന്നു

കെവിവിഇഎസ് ചക്കുപള്ളം യൂണിറ്റ് വാര്‍ഷികംചേര്‍ന്നു

Jun 1, 2026 - 14:31
 0
കെവിവിഇഎസ് ചക്കുപള്ളം യൂണിറ്റ് വാര്‍ഷികംചേര്‍ന്നു
This is the title of the web page

ഇടുക്കി: കെവിവിഇഎസ് ചക്കുപള്ളം യൂണിറ്റ് ദ്വൈവാര്‍ഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ഷിബു എം തോമസ് ഉദ്ഘാടനംചെയ്തു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെ അനുമോദിച്ചു. പ്രസിഡന്റ് വി സി വര്‍ഗീസ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ജോസുകുട്ടി പയ്യേലുമുറിയില്‍, നിയോജകമണ്ഡലം പ്രസിഡന്റ് ജയിംസ് മുള്ളൂര്‍, വര്‍ക്കിങ് പ്രസിഡന്റ് സാബു സ്‌കറിയ, യൂണിറ്റ് വര്‍ക്കിങ് പ്രസിഡന്റ് റെജി മാത്യു, സെക്രട്ടറി ജോഷി പുതിയാപറമ്പില്‍, റെജി മടുക്കാവുങ്കല്‍, വനിതാ വിങ് പ്രസിഡന്റ് അനിതാ റോയി, റ്റിജു ചിറയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. തെരഞ്ഞെടുപ്പില്‍ ഷിബു എം തോമസ് വരണാധികാരിയായി. പുതിയ ഭാരവാഹികളായി വി സി വര്‍ഗീസ്(രക്ഷാധികാരി), റെജി മാത്യു(പ്രസിഡന്റ്), ജോസുകുട്ടി പയ്യേലുമുറിയില്‍(ജനറല്‍ സെക്രട്ടറി), റെജി മടുക്കാവുങ്കല്‍(ട്രഷറര്‍), ജോഷി പുതിയാപറമ്പില്‍(ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow