കാമാക്ഷി സഹൃദയ ലൈബ്രറി വായന കളരി സമാപിച്ചു
കാമാക്ഷി സഹൃദയ ലൈബ്രറി വായന കളരി സമാപിച്ചു
ഇടുക്കി: കാമാക്ഷി സഹൃദയ ലൈബ്രറിയുടെ നേതൃത്വത്തില്‍ നടന്നുവന്ന വായന കളരി സമാപിച്ചു. കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ബിജു നെടുഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ലൈബ്രറികളില്‍ അവധിക്കാലത്ത് കുട്ടികളെ വായനയിലേക്ക് നയിക്കുന്നതിനും സഹജവാസനകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും മലയാളഭാഷയെ കൂടുതല്‍ അറിയുന്നതിനും ആഴത്തില്‍ പഠിക്കുന്നതിനുമായിട്ടാണ് സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ആഹ്വാനപ്രകാരം വായന കളരി നടത്തുന്നത്. കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും അവധിക്കാല ഫുട്‌ബോള്‍ കോച്ചിങ് ക്യാമ്പില്‍ പങ്കെടുത്തവരെയും അനുമോദിച്ചു. ലൈബ്രറി പ്രസിഡന്റ് സജി മൂലേച്ചാലില്‍ അധ്യക്ഷനായി. സംസ്ഥാന ലൈബ്രറി കൗണ്‍സിലംഗം ടോമി കൂത്രപ്പള്ളിയില്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ ജോയി കാട്ടുപാലം, സോണിയ ജാനേഷ്, എക്‌സൈസ് പ്രിവന്റ്റ്റീവ് ഓഫീസര്‍മാരായ സജിമോന്‍, ബിനു ജോസഫ്, ലൈബ്രറി വൈസ് പ്രസിഡന്റ് കെ സി ബിജു, സെക്രട്ടറി ജോയി കാരിക്കല്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?