ചക്കുപള്ളം പഞ്ചായത്ത്തല പ്രവേശനോത്സവം നടത്തി
ചക്കുപള്ളം പഞ്ചായത്ത്തല പ്രവേശനോത്സവം നടത്തി
ഇടുക്കി: ചക്കുപള്ളം പഞ്ചായത്ത്തല സ്‌കൂള്‍ പ്രവേശനോത്സവം ആറാംമൈല്‍ സെന്റ് ഡൊമിനിക്‌സ് എല്‍പി സ്‌കൂളില്‍ പ്രസിഡന്റ് റെജിമോള്‍ ഷിബി ഉദ്ഘാടനം ചെയ്തു. നവാഗതരെ അധ്യാപകര്‍ സമ്മാനങ്ങള്‍ നല്‍കി സ്വീകരിച്ചു. മാനേജര്‍ റവ. ജോസ് വലിയമറ്റം അധ്യക്ഷനായി. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജയമോള്‍ സാബു, പഞ്ചായത്തംഗം ബിനു വട്ടോത്ത്, ഹെഡ്മാസ്റ്റര്‍ മാത്യു ജോസഫ്, പിടിഎ പ്രസിഡന്റ് ജോസിമോന്‍ സ്റ്റെനി സ്ലാവൂസ്, കുമളി സിപിഒ ജയ മോഹന്‍, അധ്യാപിക സ്റ്റെഫി എഫ് എന്നിവര്‍ സംസാരിച്ചു. സിസ്റ്റര്‍ റോസ്മിന്‍, ആഷാമോള്‍ എം ഐ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?