വെള്ളയാംകുടി സെന്റ് ജെറോംസ് എല്‍പി സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി

വെള്ളയാംകുടി സെന്റ് ജെറോംസ് എല്‍പി സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി

Jun 1, 2026 - 14:05
 0
വെള്ളയാംകുടി സെന്റ് ജെറോംസ് എല്‍പി സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി
This is the title of the web page

ഇടുക്കി: അറിവിന്റെ പുതിയ ലോകത്തേയ്ക്ക് നവാഗതരെ വരവേറ്റ് വെള്ളയാംകുടി സെന്റ് ജെറോംസ് എല്‍പി സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി. മാനേജര്‍ മോണ്‍. അബ്രഹാം പുറയാറ്റ് ഉദ്ഘാടനംചെയ്തു. വിദ്യാഭ്യാസത്തിനുപുറമേ വിദ്യാര്‍ഥികളില്‍ മാനവികതയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നല്‍കാന്‍ അധ്യാപകരും രക്ഷിതാക്കളും മുന്നോട്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു.
പിടിഎ പ്രസിഡന്റ് നൈസ് പാറപ്പുറത്ത് അധ്യക്ഷനായി. കേരള സാഹിത്യ അക്കാദമി മുന്‍ അംഗം മോബിന്‍ മോഹന്‍ മുഖ്യാതിഥിയായി. നഗരസഭാ കൗണ്‍സിലര്‍ ബീന സിബി നവാഗതരെ ഉപഹാരം നല്‍കി സ്വീകരിച്ചു. പ്രഥമാധ്യാപകന്‍ സൈജുമോന്‍ ജോസഫ്, ആല്‍ഫ്രഡ് നടയ്ക്കല്‍, മഞ്ജു മാത്യു എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow