കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂളില്‍ പ്രവേശനോത്സവം: നവാഗതരെ സമ്മാനങ്ങള്‍ നല്‍കി സ്വീകരിച്ചു
കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂളില്‍ പ്രവേശനോത്സവം: നവാഗതരെ സമ്മാനങ്ങള്‍ നല്‍കി സ്വീകരിച്ചു
ഇടുക്കി: കട്ടപ്പന ഗവ. ട്രൈബല്‍ എച്ച്എസ്എസിലെ പ്രവേശനോത്സവം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മനോജ് മുരളി ഉദ്ഘാടനംചെയ്തു. നവാഗതരെ ദീപങ്ങളും ഉപഹാരങ്ങളും നല്‍കി സ്വീകരിച്ചു. കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയവരെയും എല്‍പി തലത്തില്‍ നടത്തിയ അവധിക്കാല ഇംഗ്ലീഷ് ഭാഷാപഠന പരിപാടിയില്‍ വിജയിച്ചവരെയും പ്രവേശനോത്സവത്തിന്റെ പ്രൊമോ വീഡിയോ തയാറാക്കിയ രണ്ടാംക്ലാസ് വിദ്യാര്‍ഥിനി ലയ സോണിയേയും അനുമോദിച്ചു. ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയവര്‍ക്ക് ഭീമ ജുവലറിയുടെ സമ്മാനക്കിറ്റും നല്‍കി. പിടിഎ പ്രസിഡന്റ് ഷിയാസ് എ കെ അധ്യക്ഷനായി. നഗരസഭ കൗണ്‍സിലര്‍ ടിജി എം രാജു മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് സിന്ധു പി ഡി, സീനിയര്‍ അധ്യാപികമാരായ സൂസന്‍ ഫിലിപ്പ്, ഗീത ആര്‍ പിള്ള, പിടിഎ വൈസ് പ്രസിഡന്റ് ഗീതു, എംപിടിഎ പ്രസിഡന്റ് ഗീത, പിടിഎ അംഗം രജീഷ് രാജേഷ്, ആര്‍ മുരളീധരന്‍, ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?